KOYILANDY DIARY.COM

The Perfect News Portal

സാമ്പത്തിക തട്ടിപ്പുകാർക്ക് തല വെച്ച് കേരളം; ആറ് മാസത്തിനിടയിൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 351 കോടി രൂപ

സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 351 കോടി രൂപ. പണം നഷ്ടമായത് സംബന്ധിച്ച് 19,927 പരാതികളാണ് പോലീസിന് ലഭിച്ചത്. 2025 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള കണക്കാണിത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പരാതികൾ. 2892 പരാതികളാണ് മലപ്പുറത്തു നിന്ന് പൊലീസിന് ലഭിച്ചത്.

 

കേന്ദ്ര സർക്കാരിന്റെയടക്കം ജാ​ഗ്രത നിർദേശങ്ങൾ മുന്നിൽ നിൽക്കുമ്പോഴാണ് സംസ്ഥാനത്ത് ഡിജിറ്റൽ തട്ടിപ്പുകൾ കൂടി വരുന്നത്. ഡിജിറ്റൽ തട്ടിപ്പിൽ പരാതികൾ വർധിച്ചുവരുന്നത് കണക്കിലെടുത്തുകൊണ്ട് വലിയ തരത്തിലുള്ള മുൻകരുതലുകൾ പാലിക്കണമെന്നും പോലീസ് അറിയിക്കുന്നുണ്ട്.

Share news