ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ധീര ജവാൻ മീത്തൽ അനിൽ കുമാറിന്റെ വീരമൃത്യു ദിനം സ്മൃതി ദിനമായി ആചരിച്ചു

ധീര ജവാൻ മീത്തൽ അനിൽ കുമാറിന്റെ 7-ാമത് വീര മൃത്യു ദിനം സ്മൃതി ദിനമായി നഗരേശ്വരം ശിവശക്തി ഹാളിൽ വെച്ച് നടത്തി. കൊയിലാണ്ടി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ബിജു ആർ സി ഉദ്ഘാടനം ചെയ്തു. 43 വാർഡ് കൗൺസിലർ ഫക്രുദീൻ മാഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മീത്തൽ അജയകുമാർ സ്വാഗതം പറഞ്ഞു. 44-ാം വാർഡ് കൗൺസിലർ സുമേഷ് കെ ടി പൂർവ സൈനിക് സേവാപരിഷത്ത് കൊയിലാണ്ടി താലൂക്ക് സെക്രട്ടറി സുരേഷ് കുമാർ, ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് പ്രസിഡണ്ട് സതീഷ് കുമാർ, കാവിൽ ബ്രദേഴ്സ് സെക്രട്ടറി ലാലു ഗുഡ്മോർണിംഗ് ഹെൽത്ത് ക്ലബ്ബിൻ്റെ മെമ്പർമാരായ ശ്രീബാൽ, അഹിൻരാജ്, അഭിനന്ദ് എം ആർ, അഭയ് പ്രകാശ് എന്നിവർ സംസാരിച്ചു.
