ഉന്നത വിജയികളെ അനുമോദിച്ചു

മൂടാടി: വെള്ളറക്കാട് സുഭാഷ് വായനശാല കലാസമിതിയുടെ ആഭിമുഖ്യത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്. എസ്. എൽ.സി, പ്ലസ് ടു വിജയികളെയും ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് ജേതാവുമായ മനു ഡാവിഞ്ചിയേയും അനുമോദിച്ചു. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ബിജു കെ.എം. അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുമിത ആശംസകൾ നേർന്നു. സെക്രട്ടറി സത്യൻ കെ. സ്വാഗതവും കെ.കെ. ശശി നന്ദിയും പറഞ്ഞു.
