KOYILANDY DIARY.COM

The Perfect News Portal

താജ്മഹലില്‍ ചോര്‍ച്ച; പരിഹരിക്കാന്‍ ആറ് മാസം വേണ്ടി വരുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ലോകാത്ഭുതമായ താജ്മഹലില്‍ ചോര്‍ച്ച കണ്ടെത്തി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ തെര്‍മല്‍ സ്‌കാനിങിലാണ് ചോര്‍ച്ച കണ്ടെത്തിയത്. 73 മീറ്റര്‍ ഉയരെ താഴികക്കുടത്തില്‍ വിള്ളലെന്നാണ് കണ്ടെത്തല്‍. കല്ലുകള്‍ക്കിടയിലെ കുമ്മായക്കൂട്ട് നഷ്ടപ്പെട്ടതാകാം എന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍. ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങി. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണ്ടി വരുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. 

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പരിശോധനകള്‍ തുടരുകയാണ്. പരിശോധന 15 ദിവസം തുടരാന്‍ സാധ്യതയുണ്ടെന്നും ഇതിന് ശേഷം അറ്റകുറ്റപ്പണികള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. താജ്മഹലിന്റെ മേല്‍ക്കൂര ദുര്‍ബലപ്പെട്ടതായും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിന്റെ കല്ലുകള്‍ക്കിടയിലുള്ള കുമ്മായക്കൂട്ട് അടരുന്നതായും സര്‍വെയില്‍ കണ്ടെത്തി.

 

താഴികക്കുടത്തോട് ചേര്‍ത്ത് ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പിന്റെ ഭാഗം തുരുമ്പെടുത്തിരിക്കുകയാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തി. കെട്ടിടത്തിന്റെ ഉയരക്കൂടുതല്‍ അറ്റക്കുറ്റപ്പണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണ്ടി വരുമെന്നും താജ്മഹലിന്റെ സീനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് പ്രിന്‍സ് വാജ്പേയി പറഞ്ഞു.

Advertisements
Share news