ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

കൊയിലാണ്ടി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ബിജെപിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എളാട്ടേരിയിൽ സംഘടിപ്പിച്ച അനുമോദന സായാഹ്നം സംസ്ഥാന വക്താവ് അഡ്വ. വി പി ശ്രീപത്മനാഭൻ ഉദ്ഘാടനം ചെയ്തു. മികച്ച അംഗനവാടി ടീച്ചറായി സംസ്ഥാന അവാർഡ് നേടിയ ഉഷാകുമാരി ടീച്ചർ, ഹൈദരാബാദിൽ വെച്ച് നടന്ന UiC-2 പ്രൊഫഷണൽ മയ് തായ് മത്സരത്തിൽ നേപ്പാളിനെ തോൽപ്പിച്ച ഹരികൃഷ്ണൻ, ഉന്നതമാർക്ക് നേടി വിജയിച്ച അൻസിത സേതു, മികച്ച ജൈവ കർഷകനായ ബാലകൃഷ്ണൻ എരിയാരി മീത്തൽ, എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾ, എൽഎസ്എസ്, യുഎസ്എസ് പരീക്ഷ വിജയികൾ എന്നിവരെ അനുമോദിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് വാർഡ് മെമ്പർ ജ്യോതി നളിനം അധ്യക്ഷത വഹിച്ചു.

ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്ആർ ജയ്കിഷ്, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ. കെ വൈശാഖ്, കെ. എം രാധാകൃഷ്ണൻ, ടി ഗംഗാധരൻ, എം, എം ശശി, ആർ. സത്യഭാമ, ടി. അനൂപ്, സതീശൻ കുനിയിൽ, വി. ടി. രമേശൻ എന്നിവർ സംസാരിച്ചു.

