ഉന്നതവിജയികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

കൊയിലാണ്ടി: സി പി ഐ (എം) സിവിൽ സൗത്ത് ബ്രാഞ്ച് എസ്എസ്എൽ സി, പ്ലസ് 2, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള ആദരവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. നഗരസഭ വൈസ്ചെയർമാൻ അഡ്വ. കെ സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി കെ സന്തോഷ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എൻ കെ. ഭാസ്കരൻ, പി. പി. രാജീവൻ, കെ. പ്രശാന്ത്, കെ. കെ. ഗിരീശൻ എന്നിവർ സംസാരിച്ചു.
