KOYILANDY DIARY.COM

The Perfect News Portal

അഹമ്മദാബാദ് വിമാന ദുരന്തം: ആഭ്യന്തര അന്വേഷണ സമിതി ഇന്ന് യോഗം ചേരും

അഹമ്മദാബാദ് വിമാന ദുരന്തം അന്വേഷിക്കുന്ന ആഭ്യന്തര അന്വേഷണ സമിതി ഇന്ന് യോഗം ചേരും. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് യോഗം ചേരുന്നത്. നിലവിലെ അന്വേഷണം സമിതി വിലയിരുത്തും. പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ ദിവസം ദുരന്ത സ്ഥലം സന്ദർശിച്ചിരുന്നു. കൂടുതൽ ഡി എൻ എ പരിശോധന ഫലവും ഇന്ന് പുറത്ത് വരും.

ഡി എൻ എ ഫലങ്ങൾ പുറത്തുവരുന്നതോടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു ബന്ധുക്കൾക്ക് വിട്ടു നൽകും. മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹവും ഇന്ന് തിരിച്ചറിഞ്ഞേക്കും. 47 ഓളം വരുന്ന മൃതദേഹങ്ങൾ ഇന്നലെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ അടക്കം 19 മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കി. അതേ സമയം മരണ സംഖ്യ 274 നോട് അടുത്തെന്ന് ആരോഗ്യ മന്ത്രി ഋഷികേശ് പട്ടേൽ അറിയിച്ചു.

 

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്നലെ സ്ഥലത്ത് സന്ദര്‍ശനം നടത്തിയിരുന്നു. രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണപ്പെട്ടവർക്ക് എയർ ഇന്ത്യ അടിയന്തര ധന സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകും. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് കുമാറിനും ധനസഹായം നൽകും. ടാറ്റ പ്രഖ്യാപിച്ച ഒരു കോടിക്ക് പുറമെയാണ് അടിയന്തര ധനസഹായമായി ഈ തുക നൽകുന്നത്.

Advertisements
Share news