KOYILANDY DIARY.COM

The Perfect News Portal

വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണത്തിൽ ചത്ത പാറ്റ; പരാതി നൽകി മുംബൈ മലയാളി

വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി. മംഗലാപുരത്ത് നിന്ന് ആലപ്പുഴക്കുള്ള യാത്രക്കിടയിലാണ് ദുരനുഭവമുണ്ടായത്. റെയിൽവേ മന്ത്രിക്ക് പരാതി നൽകി മുംബൈ മലയാളി. കേരളത്തിൽ മംഗലാപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കിടെയാണ് പാതി കഴിച്ച പ്രഭാത ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയത്.

മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായ ആർ.ഡി. ഹരികുമാറിനാണ് കുടുംബ സമേതം യാത്ര ചെയ്യുന്നതിനിടെ ദുരനുഭവമുണ്ടായത്. ട്രെയിനിൽ നൽകിയ പ്രഭാത ഭക്ഷണത്തിലായിരുന്നു ചത്ത പ്രാണിയെ കിട്ടിയത്. ഉടനെ ടിടിഇ ഉൾപ്പെടെയുള്ള ട്രെയിൻ ജീവനക്കാരെ സംഭവം അറിയിച്ചു.

 

 

ഷൊർണൂർ സ്റ്റേഷനിൽ ഒരു വനിതാ ഹെൽത്ത് ഇൻസ്പെക്ടറും സന്ദർശിച്ചു. വന്ദേ ഭാരത് എന്നല്ല ഒരു ട്രെയിനിലും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും വൃത്തിഹീനമായ ഭക്ഷണത്തിന്റെ ഫോട്ടോകൾ അടക്കം റെയിൽവേ മന്ത്രിക്ക് പരാതി നൽകിയിരിക്കയാണ് ഹരികുമാർ. വൃന്ദാവൻ കാറ്ററിഗിന്റെ ചുമതലയിലായിരുന്നു ട്രെയിൻ നമ്പർ 20631 വന്ദേ ഭാരത് എക്സ്‌പ്രസിൽ ഭക്ഷണ വിതരണം നടന്നിരുന്നത്.

Advertisements
Share news