KOYILANDY DIARY.COM

The Perfect News Portal

മുക്കുപണ്ട മാഫിയ്ക്കെതിരെ ശക്തമായ ശിക്ഷ നടപ്പാക്കണം

കൊയിലാണ്ടി: മുക്കു പണ്ടം പണയംവെച്ച് പണം തട്ടുന്ന മാഫിയകൾക്ക് ശക്തമായ ശിക്ഷ നൽകാൻ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി പേരാമ്പ്ര എം.എൽ.എ യും എൽഡിഎഫ് കൺവീനറുമായ ടി. പി രാമകൃഷ്ണന് നിവേദനം നൽകി. അടുത്ത കാലത്തായി കേരളത്തിൽ പലസ്ഥലങ്ങളിലായി വ്യാജ ഉരുപ്പടികൾ പണയ വസ്തുവായി പണം തട്ടുന്ന ഒരു മാഫിയ ശക്തമായി പ്രവർത്തിക്കുന്നുണ്ട്.
നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് പലപ്പോഴും നീതി ലഭിക്കാൻ കാലതാമസം ഏറെയാണ്. സ്വർണപ്പണയ വ്യാപാര മേഖല നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ എം.എൽ.എ യുടെ ശ്രദ്ധയിൽ പെടുത്തി. കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് പി.കെ. അശോകൻ, സംസ്ഥാന സമിതി അംഗം  എ.ടി.കെ സജീവൻ എന്നിവർ സംബന്ധിച്ചു. 
Share news