കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ കൊട്ടിയൂർ നട തുറക്കുന്നതിനോടനുബന്ധിച്ച് ഇടവമാസത്തിലെ ചോതി നാളിൽ അഖണ്ഡനാമജപയജ്ഞം നടത്തി. വിശേഷാൽ പൂജകളും പ്രസാദ ഊട്ടും നടന്നു. കോറുവീട്ടിൽ ലീല, വിജയലക്ഷ്മി പുളിയഞ്ചേരി, ജയഭാരതി കാരഞ്ചേരി, കുനിയിൽ വത്സല എന്നിവർ നേതൃത്വം നൽകി.