ദേശീയ പഞ്ചഗുസ്തിയിൽ കൊയിലാണ്ടി സ്വദേശിക്ക് സ്വർണം

കൊയിലാണ്ടി: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ 86 കിലോ മാസ്റ്റേഴ്സ് കാറ്റഗറിയിൽ ലെഫ്റ്റ് ആന്റ് റൈറ്റ് വിഭാഗത്തിൽ കർണ്ണാടകത്തിനു വേണ്ടി കൊയിലാണ്ടി സ്വദേശി വിമൽ ഗോപിനാഥ് സ്വർണം കരസ്ഥമാക്കി അപൂർവ്വ നേട്ടം കൈവരിച്ചു. ഇതൊടെ അസർബൈജാനിൽ വെച്ച് നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിലെക്ക് പങ്കെടുക്കാൻ അർഹത നേടി.

കഴിഞ്ഞ നാല് വർഷങ്ങളായി തുടർച്ചയായി ചാമ്പ്യൻഷിപ് നേടിയിരുന്ന വിമൽ ഗോപിനാഥ് ഐ എഫ് എ റാങ്കിങ്ങിൽ നാലാം സ്ഥാനത്തുണ്ട്. മൂന്ന് വർഷമായി കർണാടക സ്റ്റേറ്റ് പഞ്ചഗുസ്തി അസോസിയേഷൻ വൈസ് പ്രസിഡണ്ടാണ്. നിലവിൽ ബി സി എ ഐ ജനറൽ സെക്രട്ടറി ആണ്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിമൽ ഗോപിനാഥ് ഡോക്ടർ ഗോപിനാഥിൻ്റെയും പദ്മജ ഗോപിനാഥിന്റെയും മകനാണ്. വസിഷ്ട്, വിരാട് എന്നിവർ മക്കളാണ്.
