മൂടാടിയിൽ പുനത്തിൽ താഴ – ചോനണ്ടി കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കാനത്തിൽ ജമീല എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ നിർമ്മിച്ച പുനത്തിൽ താഴ – ചോനണ്ടി കനാൽ റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ ഗ്രാമപഞ്ചായത്തംഗങ്ങളായ ലത, കെ.പി. സുനിത, സി.എം. ലതിക, പുതുക്കുടി സുമതി കെ, അസിസ്റ്റൻ്റ് സെക്രട്ടറി ടി. ഗിരീഷ് കുമാർ, എം. സുരേ ഷ്, പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എം.പി. അഖില സ്വാഗതവും എം.പി. സുരേഷ് നന്ദിയും പറഞ്ഞു.
