KOYILANDY DIARY.COM

The Perfect News Portal

സമൂഹമാധ്യമം വഴി ദേശവിരുദ്ധ പ്രസ്താവന: അഖിൽ മാരാർക്കെതിരെ പരാതി

സമൂഹമാധ്യമം വഴി ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ റിയാലിറ്റ് ഷോ താരവും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ കേസെടുത്തു. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡണ്ട് അനീഷ് കിഴക്കേക്കര നൽകിയ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്.

ഇന്ത്യാ – പാകിസ്ഥാൻ ഏറ്റുമുട്ടലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ അഖിൽ മാരാർ സമൂഹ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു പരാതി നൽകിയത്. വീഡിയോയിലെ ഉള്ളടക്കം രാജ്യവിരുദ്ധമെന്നായിരുന്നു പരാതി.

 

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഒരാളെ പോലും പിടികൂടിയിട്ടില്ലെന്നും ഇന്ത്യയിലെ ഭരണാധികാരികളും സേനയും ആത്മാഭിമാനം ഇല്ലാത്തവരാണെന്നും അഖിൽ മാരാർ വീഡിയോയിൽ വിമർശിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ഇത് സർക്കാരിനോട് വൈരാഗ്യവും വിദ്വേഷവും തോന്നിപ്പിക്കുന്നതിന് ഇടയാക്കിയെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു.

Advertisements

 

Share news