പാകിസ്ഥാന്റെ 100ഓളം ഡ്രോണുകൾ ഇന്ത്യ നിർവീര്യമാക്കിയെന്ന് റിപ്പോർട്ട്

പാകിസ്ഥാന്റെ 100ഓളം ഡ്രോണുകൾ ഇന്ത്യ നിർവീര്യമാക്കിയെന്ന് റിപ്പോർട്ട്. ദില്ലി കേന്ദ്രീകരിച്ചും പാകിസ്ഥാൻ ആക്രമണം നടന്നതായി സൂചന. ആക്രമശ്രമം തകർത്തെന്ന് സൈന്യം അറിയിച്ചു. സിർസിയിൽ തകർത്ത മിസൈൽ ദില്ലിയെ ലക്ഷ്യം വെച്ചുള്ളതെന്ന് സൈന്യം വ്യക്തമാക്കി. അതേസമയം, അമൃതസറിൽ വീണ്ടും സൈറൺ മുഴക്കി.

ഇന്ത്യന്‍ സൈന്യത്തിന്റെ നിര്‍ണ്ണായക വാര്‍ത്താസമ്മേളനം ഇന്ന് രാവിലെ 10:30ക്ക് നടക്കും. പുലർച്ചെ 5 .30 ന് നടത്താനിരുന്ന വാർത്ത സമ്മേളനമാണ് മാറ്റിയത്. പ്രതിരോധ മന്ത്രിയും വിദേശ കാര്യമന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. അതേസമയം നിയന്ത്രണ രേഖയിൽ പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. പഞ്ചാബ്, രാജസ്ഥാൻ ,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പാക് ഡ്രോണുകള്‍ എത്തിയതായി കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. ഡ്രോണുകള്‍ എത്തിയതിനെ തുടര്‍ന്ന് കച്ച് അടക്കമുള്ള ചിലയിടങ്ങളില്‍ ബ്ലാക്ക്ഔട്ട് ആരംഭിച്ചതായും ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാന സർവീസ് മറയാക്കി പാകിസ്ഥാൻ വീണ്ടും ആക്രമണം നടത്തുന്നതായും വിവരമുണ്ട്. ലഹോറിനു സമീപം രണ്ട് യാത്ര വിമാനങ്ങൾ കണ്ടെത്തിയെന്നാണ് വിവരം.

