KOYILANDY DIARY.COM

The Perfect News Portal

മോഷണ കേസിൽ റിമാൻഡ് കഴിഞ്ഞിറങ്ങിയ പ്രതി വീണ്ടും മോഷണ കേസിൽ പിടിയിൽ

കൊയിലാണ്ടി: മോഷണ കേസിൽ റിമാൻഡ് കഴിഞ്ഞിറങ്ങിയ പ്രതി വീണ്ടും മോഷണ കേസിൽ പിടിയിലായി. പട്ടാമ്പി പെരിങ്ങോട് മണക്കാട് വളപ്പിൽ എം.വി. അജീഷ് (40) ആണ് പോലീസ് പിടിയിലായത്. കൊല്ലം ടൗണിൽ നിന്നും ഗുഡ്സ് ഓട്ടോ മോഷ്ടിച്ചു പോകവെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് ആനക്കുളം ബൈപ്പാസിനു സമീപത്ത് വെച്ച്  കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖരന്റെ നിർദേശപ്രകാരം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എസ് ഐ എൻ. കെ. മണി, എം വി. രഞ്ജിത്ത്, എസ് സി പി ഒ, പ്രവീൺ തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ നിരവധി മോഷണ കേസിൽ ഇയാൾ പ്രതിയാണെന്നും ഇതിനെ കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും പോലീസ് അറിയിച്ചു.
Share news