മന്ദമംഗലം കുളവക്ക് പറമ്പിൽ കുടുംബ സംഗമം ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടന്നു

കൊയിലാണ്ടി: കൊല്ലം – മന്ദമംഗലം കുളവക്ക് പറമ്പിൽ കുടുംബ സംഗമം ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടന്നു. പ്രശസ്ത സീരിയൽ നടനും നാടക സംവിധായകനുമായ പൗർണ്ണമി ശങ്കർ ഉദ്ഘാടനംചെയ്തു. സദാനന്ദൻ ഇരിങ്ങൽ അധ്യക്ഷതവഹിച്ചു. ഒ.ടി വിനോദൻ സ്വാഗതവും രാമചന്ദ്രൻ പെരുവട്ടൂർ നന്ദിയും പറഞ്ഞു. കുടുംബ കാരണവരായ നാരായണൻ കുളവക്ക് പറമ്പിൽ സംസാരിച്ചു. തുടർന്ന് കലാഭവൻ അമൃത കുമാറിൻ്റെ മിമിക്രിയും നടന്നു.
