വീൽ ചെയർ വിതരണം ചെയ്തു

കേരള കലാ സാംസ്‌കാരിക വേദി (ജേകബ്) കോഴിക്കോട് ജില്ലാ ഭാരവാഹികൾക്ക് എൻ എഫ് ബി ഐ ഗ്രൂപ്പ് ഓഫ് കമ്പനീസും JAYTRADE ഗ്രൂപ്പ് ഓഫ് കമ്പനീസും സംയുക്തമായി ചേർന്ന് 4 വീൽ ചെയർ വിതരണം ചെയ്തു. ലോക കേരള സഭാ അംഗം പി കെ കബീർ സലാല, NFBI & JAYTRADE മാനേജിങ് ഡയറക്ടർ ജയ്ദീപ് കെ കെ, ജനറൽ മാനേജർ ജിലി വിനീത്, അഡ്മിനിസ്ട്രേഷൻ ഹെഡ് അജിത് കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ അനില ദിലീപ് തുടങ്ങിയവർ സന്നിഹിതരായിരുന്നു
