കാസർഗോഡ് റാണിപുരം കുണ്ടുപള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം

കാസര്‍ഗോഡ് റാണിപുരം കുണ്ടുപള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. തുടര്‍ച്ചയായി 5-ാം ദിവസമാണ് ഇവിടെ കാട്ടാന ഇറങ്ങുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് കുണ്ടുപ്പള്ളി. വ്യാപകമായി കൃഷി നശിക്കുന്നുവെന്നും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ആളുകള്‍ വ്യക്തമാക്കി. നാല് ആനകള്‍ സ്ഥലത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. തെരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ല.
