എ കണാരൻ ദിനത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: മുൻ കെ എസ് കെ ടി യു നേതാവ് എ കണാരൻ ദിനത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു. ചേമഞ്ചേരി തെക്കെ പൊയിൽ നഗർ, കോട്ടമുക്കിൽ നടന്ന അനുസ്മരണ യോഗം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. എം കെ മുരളി അധ്യക്ഷത വഹിച്ചു. പ്രഭാതഭേരിയും നടത്തി. ടി.വി ഗിരിജ പതാക ഉയർത്തി. കെ. ശ്രീനിവാസൻ, വി വേണുഗോപാലൻ, ഗീത എന്നിവർ സംസാരിച്ചു.
