ജീവിത ശൈലി രോഗ നിയന്ത്രണം ഗ്രാമങ്ങളിൽ നിന്ന് ആരംഭിക്കണം: ഡോ പി.പി. പ്രമോദ് കുമാർ

കൊയിലാണ്ടി: വൃക്ക, കരൾ രോഗങ്ങൾ സംസ്ഥാനത്ത് കൂടുതലായി വരുന്ന സാഹചര്യത്തിൽ ജീവത ശൈലീ രോഗ നിയന്ത്രണങ്ങൾ ഗ്രാമങ്ങളിൽ നിന്ന് ആരംഭിക്കണമെന്ന് കേരള ഹെൽത്ത് സർവീസ് അസി. ഡയരക്ടർ ഡോ: പി.പി. പ്രമോദ് കുമാർ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.

.
മലബാർ നേത്ര ഹോസ്പിറ്റലന്റെയും മിംസ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് കെ.പി. ശ്രീധരൻ അധ്യക്ഷനായിരുന്നു. ലോക കേരള സഭാംഗം പി. കെ. കബീർ സലാല മുഖ്യാതിഥിയായി. നഗരസഭാംഗം ജിഷ പുതിയെടുത്ത്, ജില്ലാ ജനറൽ സെക്രട്ടറി സുധാകരൻ, സി.വി. ഇസ്മയിൽ, എം. ശശീന്ദ്രൻ, വി.പി. ബഷീർ എന്നിവർ സംസാരിച്ചു.
