സൗരോര്‍ജ്ജ വിതരണ കരാർ; ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കുറ്റപത്രം

സൗരോര്‍ജ്ജ വിതരണ കരാറിൽ ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കുറ്റപത്രം. സൗരോര്‍ജ്ജ വിതരണ കരാറുകള്‍ക്കായി 2000 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തു. ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് അദാനി കൈക്കൂലി വാഗ്ദാനം ചെയ്തത്. തെളിവുകള്‍ ലഭിച്ചതായി 54 പേജുളള കുറ്റപത്രത്തില്‍ അമേരിക്ക വ്യക്തമാക്കി. കേസില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തി.
