KOYILANDY DIARY.COM

The Perfect News Portal

കരൾ ഹെൽത്തിയാണോ? അല്ലെങ്കിൽ ഈ ലക്ഷണങ്ങൾ ശരീരം കാണിക്കാം

കരൾ ഹെൽത്തിയാണോ? അല്ലെങ്കിൽ ഈ ലക്ഷണങ്ങൾ ശരീരം കാണിക്കാം. കരൾ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ്. കരൾ ശെരിക്കും നമ്മുടെ ശരീരത്തിലെ ഫിൽറ്ററായാണ് പ്രവർത്തിക്കുന്നത്. കരളിന്റെ പ്രവർത്തനത്തിൽ ചെറിയ രീതിയിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ അത് ആരോ​ഗ്യത്തെ സാരമായി ബാധിക്കാം. ‌എന്തൊക്കെ സൂചനകളാണ് ശരീരം നൽകുന്നത് എന്ന് നോക്കാം:

വിട്ടുമാറാത്ത ക്ഷീണം
വിട്ടുമാറാത്ത ക്ഷീണം ഉണ്ടെങ്കിൽ അത് ഒരുപക്ഷെ കരള്‍ തകരാറിലാകുന്നതിന്റെ സൂചനയാകാം. കരള്‍ തകരാറിലാകുമ്പോള്‍ ശരീരത്തിലെ വിഷാംശം അരിച്ചു നീക്കാന്‍ പ്രയാസപ്പെടുന്നു. ഇത് ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടാൻ കാരണമാകുന്നു. അതിലൂടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കാം.

 

വിശപ്പും ആസക്തിയും
പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയോട് കൂടുതൽ ഇഷ്ട്ടം തോന്നുന്നതും കരളിന്റെ മോശം ആരോ​ഗ്യത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. ​കരളിന് ഗ്ലൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. ഇത് പെട്ടെന്ന് ഊർജ്ജം നൽകുന്ന പഞ്ചസാരയോട് ആസക്തിയും വിശപ്പും ഉണ്ടാക്കിയേക്കാം.

Advertisements

 

അടിവയറിന് ചുറ്റും കൊഴുപ്പ്
അടിവയറിന് ചുറ്റുമുള്ള കൊഴുപ്പ് കരളിന്റെ മോശം ആരോ​ഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാകാം. മദ്യപാനം, അനാരോ​ഗ്യകരമായ ഭക്ഷണശീലം മാനസിക സമ്മർദം തുടങ്ങിയവയാണ് ഫാറ്റി ലിവറിന്റെ പ്രധാന കാരണങ്ങൾ.

 

ചർമ്മത്തിലെ മാറ്റങ്ങൾ

പെട്ടെന്നുണ്ടാകുന്ന ചർമത്തിലെ മാറ്റങ്ങൾ ഒരുപക്ഷെ കരളിന്റെ ആനാരോഗ്യമാകാം. ചർമത്തിൽ ചൊറിച്ചിൽ, മുഖക്കുരു, മഞ്ഞനിറം തുടങ്ങിയവ കരളിന്റെ മോശം ആരോ​ഗ്യത്തെ സൂചിപ്പിക്കുന്നവയാണ്. കരൾ തകരാറിലാകുമ്പോൾ രക്തത്തിൽ നിന്ന് വിഷാംശം അരി‍ച്ചു നീക്കാൻ പ്രവർത്തനം മന്ദ​ഗതിയിലാകുന്നു.

Share news