KOYILANDY DIARY.COM

The Perfect News Portal

ഹൈസ്സ്കൂൾ വിഭാഗം ചെണ്ട മേളത്തിൽ ഒന്നാം സ്ഥാനത്തോടെ എ ഗ്രഡ് കരസ്ഥമാക്കി ജി വി എച്ച് എസ് എസ് കൊയിലാണ്ടി

കൊയിലാണ്ടി: അപ്പീലിലൂടെ ജില്ലാ കലോത്സവത്തിലെ മേളപ്പെരുക്കത്തിന്റെ കുത്തക കൈവിടാതെ ജി വി എച്ച് എസ് എസ് കൊയിലാണ്ടി. ഹൈസ്സ്കൂൾ വിഭാഗം ചെണ്ട മേളത്തിൽ ഒന്നാം സ്ഥാനത്തോടെ എ ഗ്രഡ് കരസ്ഥമാക്കി. ഇതൊടെ 22 വർഷമായി നിലനിർത്തിയ ഒന്നാം സ്ഥാനം ജി.വി.എച്ച്. എസ്.എസ് നിലനിർത്തി. കൊയിലാണ്ടി ജി വി എച്ച് എസ് എസ് നുവേണ്ടി കൊരയങ്ങാട് വാദ്യ സംഘത്തിലെ അമരക്കാരൻ കളിപ്പുരയിൽ രവീന്ദ്രനാണ് യാതൊരു പ്രതിഫലവും വാങ്ങാതെ ചെണ്ട മേളത്തിനു വേണ്ടി കുട്ടികളെ ഒരുക്കുന്നത്. 
സ്കൂൾ തുറക്കുന്നതോടെ തന്നെ ഇതിനായി ഒരുക്കങ്ങൾ ആരംഭിക്കും ഇത്തവണ.കെ. അക്ഷയ്, പി.വി. ആര്യൻ, ടി.എം. തേജസ്, ടി.പി. സൂര്യജിത്ത്, കെ. അദ്വൈത് , ജനിൽ കൃഷ്ണ, കെ. ആദിത്. തുടങ്ങിയവരാണ് സ്കൂളിനു വേണ്ടി മേളം പ്പെരുക്കിയത്. സബ്ബ് ജില്ലാ കലോൽസവത്തിൽ ജഡ്ജമെന്റ് രണ്ടാം  സ്ഥാനം നൽകിയപ്പോൾ  അപ്പീൽ വഴിയാണ് ജില്ലാ മൽസരത്തിൽ പങ്കെടുക്കാൻ അർഹത നേടിയത്. സ്കൂളിലെ അദ്ധ്യാപകരും, പി.ടി.എയുടെ ശക്തമായ പിന്തുണയും വാദ്യകാർക്കുണ്ട്.
Share news