KOYILANDY DIARY.COM

The Perfect News Portal

നാദാപുരം ഗവ. താലൂക്ക് ആശുപത്രിയെ തകർക്കുന്ന ഉദ്യോഗസ്ഥ ഗൂഢാലോചന അവസാനിപ്പിക്കുക: എൽ ഡിഎഫ്.

നാദാപുരം ഗവ. താലൂക്ക് ആശുപത്രിയെ തകർക്കുന്ന ഉദ്യോഗസ്ഥ ഗൂഢാലോചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ബഹുജന ധർണ്ണ നടത്തി. സിപിഐ(എം) നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തു ഉദ്ഘാടനം ചെയ്തു.
സി എച്ച് മോഹനൻ, രാജേന്ദ്രൻ കപ്പള്ളി, എരോത്ത് ഫൈസൽ, കരിമ്പിൽ ദിവാകരൻ, ടിപി സുഗതൻ മാസ്റ്റർ, കെ ജി ലത്തീഫ്  തുടങ്ങിയവർ പ്രസംഗിച്ചു.
.
.
ബ്ലോക്ക് പ്രസിഡണ്ടിനെതിരെയും എച്ച്എംസി മെമ്പർമാർക്കെതിരെയും കള്ളക്കേസ് കൊടുത്ത ജീവനക്കാർക്കെതിരെ നടപടിഎടുക്കുക. 24 മണിക്കൂറും ലാബ് പ്രവർത്തിക്കണമെന്ന എച്ച്എംസി തീരുമാനം നടപ്പിലാക്കാത്ത ആശുപത്രി സൂപ്രണ്ടിന്‍റെ നടപടിയിൽ പ്രതിഷേധിക്കുക. അഡ്മിഷൻ നടത്താതെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ധർണ്ണയില്‍ ഇന്നയിച്ചു.
Share news