കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് കണ്ണിലെ വിരയെ നീക്കം ചെയ്തു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ 60 കാരിയുടെ കണ്ണില്‍ നിന്ന് വിരയെ നീക്കം ചെയ്തു. 10. സെ.മീ. നീളമുള്ള വിരയെയാണ് പുറത്തെടുത്തത്. കണ്ണ് ചുകപ്പ് രോഗലക്ഷണവുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയതായിരുന്നു ഇവര്‍. വിദഗ്ദമായ നേത്ര പരിശോധനയിലാണ് കൺപോളയുടെ അടിയിൽ വിരയെ കണ്ടെത്തിയത്. തുടർന്ന് രോഗിയെ സ്ലിറ്റ് ലാംപിൽ നീഡിൽ ഉപയോഗിച്ച് കൺജക്ടിവൽ ഇൻസിഷൻ വഴി വിരയെ പുറത്തെടുക്കുകയായിരുന്നു.

10 സെ.മീ. നീളമുള്ളതാണ് വിര. നേത്രരോഗ വിദഗ്ദ്ധ ഡോ. സുമിതയാണ് സർജറിനടത്തിയത്. ഏതിനത്തിൽ പെട്ട വിരയാണെന്ന് തിരിച്ചറിയാനായി വിദഗ്ദപരിശോധനക്ക് അയച്ചിരിക്കുകയാണ്. കൊതുകിലൂടെയും, ഈച്ചയിലൂടെയും ഇത് പകരുന്നതെന്നാണ് പറയുന്നത്. ലാർവ നിക്ഷേപിച്ച ശേഷം അവ വിരയായി രക്തത്തിലൂടെ സഞ്ചരിച്ച്, കണ്ണിലുമെത്തുകയാണ് ചെയ്യുന്നത്.നേരത്തെ മറ്റ് പല ആശുപത്രികളിൽ നിന്നും രോഗികളുടെ കണ്ണിൽ നിന്നും വിരപുറത്തെടുത്തിട്ടുണ്ട്.

