KOYILANDY DIARY.COM

The Perfect News Portal

കിടാരത്തിൽ ശ്രീ തലച്ചിലോൻ ദേവി ക്ഷേത്ര വടക്കേ നടയിലെ ചുറ്റുമതിൽ സമർപ്പണവും ഇരിപ്പട സമർപ്പണം

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചിലോൻ ദേവി ക്ഷേത്ര വടക്കേ നടയിലെ ചുറ്റുമതിൽ സമർപ്പണവും ഇരിപ്പട സമർപ്പണവും നടന്നു. ശിവദാസൻ പാത്താരി (താര, മണമൽ) ക്ഷേത്രം തന്തി മേപ്പാടില്ലത്ത് ശ്രീ സുബ്രഹ്മണ്യൻ നമ്പൂരിക്ക്  കൈമാറിക്കൊണ്ട് നിർവഹിച്ചു.

ചടങ്ങിൽ ക്ഷേത്ര മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരിപ്പാട്, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എ പി രാമചന്ദ്രൻ, ജനറൽ സെക്രട്ടറി എൻ ചോയിക്കുട്ടി, വൈസ് പ്രസിഡണ്ടുമാരായ ഒ  മാധവൻ, വി കെ ഗോപാലൻ, സെക്രട്ടറിമാരായ കെ ദിനേശൻ, ശ്രീജിത്ത് ടിപി, ഖജാൻജി ടി കെ കൃഷ്ണൻ, ക്ഷേത്ര കമ്മിറ്റി ഡയറക്ടർമാർ, വനിതാ കമ്മറ്റി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

Share news