KOYILANDY DIARY.COM

The Perfect News Portal

പൊലീസിന്റെ മാനവികമുഖവും കാര്യക്ഷമതയും വർധിച്ചു; മുഖ്യമന്ത്രി

കണ്ണൂർ: കേരള പൊലീസിന്റെ മാനവികമുഖവും കാര്യക്ഷമതയും വർധിച്ചെന്ന്‌ മുഖ്യമന്ത്രി.  മാങ്ങാട്ടുപറമ്പ്‌ കെഎപി നാലാം ബറ്റാലിയൻ, പാലക്കാട്‌ കെഎപി രണ്ടാം ബറ്റാലിയൻ എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കിവരുടെ സംയുക്ത പാസിങ്‌ ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

2018ലെ പ്രളയകാലം മുതൽ ആവർത്തിക്കുന്ന ദുരന്തങ്ങളിൽ ജനങ്ങൾക്കൊപ്പം ചേർന്നുനിൽക്കുന്ന ജനകീയസേനയായി പൊലീസ്‌ മാറി. ദുരന്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയുള്ള സാഹചര്യത്തിൽ മികവാർന്ന പ്രവർത്തനം നടത്താനും ആപത്‌ഘട്ടത്തെ  നേരിടാനും സാധിക്കുന്ന വിഭാഗവും പൊലീസിൽ ഉണ്ടാകണം. ചെറിയ പ്രശ്നം വന്നാൽപോലും അത് നാടിന്റെ ഭാഗമായി കാണാൻ സാധിക്കുന്നവരായി പൊലിസ് മാറി. 

 

കഴിഞ്ഞദിവസം കാണാതായ പെൺകുട്ടിയെ വളരെ പെട്ടെന്ന് കണ്ടെത്തിയത് സേനയുടെ അന്വേഷണ മികവിന്റെ അവസാന ഉദാഹരണമാണ്. പുതിയതായി സേനയിലെത്തുന്നവർ ഉന്നത വിദ്യാഭ്യാസം ഉള്ളവരാണെന്നത്‌ കരുത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2023ൽ പരിശീലനം ആരംഭിച്ച ബാറ്റാലിയനുകളിലെ 314 പേരാണ് പൊലിസ് സേനയുടെ ഭാഗമായത്. 

Advertisements

 

Share news