KOYILANDY DIARY.COM

The Perfect News Portal

തുടർനടപടി ഉണ്ടാകുമെന്ന്‌ വിശ്വാസമുണ്ട്‌; സജിത മഠത്തിൽ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സംസ്ഥാന സർക്കാർ തുടർനടപടി സ്വീകരിക്കുമെന്ന വിശ്വാസമുണ്ടെന്ന്‌ വിമൻ ഇൻ സിനിമ കലക്ടീവ്‌ (ഡബ്ല്യുസിസി) അംഗം സജിത മഠത്തിൽ. സിനിമാമേഖലയിലെ ദുഷ്‌പ്രവണതകൾ സർക്കാരിനുമുന്നിൽ എത്തിക്കുക എന്ന ഉത്തരവാദിത്വമാണ്‌ ഡബ്ല്യുസിസിക്ക്‌ ഉണ്ടായിരുന്നത്‌.

അത്‌ നിറവേറ്റി. റിപ്പോർട്ട്‌ പഠിക്കുകയാണ്‌. തുടർനടപടി ആലോചിക്കാൻ അംഗങ്ങൾ ഉടൻ ഓൺലൈൻ യോഗം ചേരും. ദീർഘകാലത്തെ നിയമപോരാട്ടത്തിന്‌ ഒടുവിലാണ്‌ റിപ്പോർട്ട്‌ വെളിച്ചം കണ്ടതെന്നും സജിത മഠത്തിൽ പറഞ്ഞു.

Share news