ആവേശമായി ‘റസ് വിക്ടോറിയ’

വടകര: സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഭാരവാഹികൾക്ക് എസ്എഫ്ഐ ജില്ലാ കമ്മിറ്റി റസ് വിക്ടോറിയ എന്ന പേരിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. വടകര നഗരസഭ സാംസ്‌കാരിക നിലയത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് കെ അനുശ്രീ ഉദ്‌ഘാടനംചെയ്തു.

ജില്ലാ പ്രസിഡണ്ട് ടി പി അമൽ രാജ് അധ്യക്ഷനായി. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 59 സ്‌കൂളുകളിൽ 38ലും എസ്എഫ്ഐയാണ് വിജയിച്ചത്. കെഎസ്‌യു––എംഎസ്എഫ് മുന്നണികളുടെ പക്കലുണ്ടായിരുന്ന നാല് സ്‌കൂളുകളിലും എസ്എഫ്ഐ വിജയിച്ചു. ജില്ലാ സെക്രട്ടറി പി താജുദ്ധീൻ, സരോദ് ചങ്ങാടത്ത്, ഫർഹാൻ, സ്വരാഗ്, എസ് നന്ദന, അശ്വന്ത് ചന്ദ്ര, എൻ ടി നിഹാൽ, രോഹിത് എന്നിവർ സംസാരിച്ചു. പാർലമെന്റ് ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം വിതരണം ചെയ്തു.
