ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്സ്പ്രസ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സബര്‍മതി എക്സ്പ്രസിന്റെ 20 കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാണ്‍പൂരിന് സമീപത്താണ് അപകടം. വാരണാസി ജംഗ്ഷനില്‍ നിന്ന് അഹമ്മദാബാദ് വരെ യാത്ര നടത്തുന്ന സബര്‍മതി എക്സ്പ്രസ് പാറയിലിടിച്ചതുമൂലമാണ് പാളം തെറ്റിയതെന്ന് നോര്‍ത്ത് സെന്ററല്‍ റെയില്‍വേ അറിയിച്ചു.
