സ്‌കിൽനെസ്റ്റ് ട്രൈനിംഗ് ആൻ്റ് കോച്ചിംഗ് കമ്പനിയുടെ നേതൃത്വത്തിൽ ഏകദിന സോഫ്റ്റ് സ്‌കിൽ ഡവലപ്പ്മെൻ്റ് പ്രോഗ്രാം നടത്തുന്നു

സ്‌കിൽനെസ്റ്റ് ട്രൈനിംഗ് ആൻ്റ് കോച്ചിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ട്രൈനേഴ്‌സ് ക്ലബ്ബിൻ്റെ കീഴിൽ ഏകദിന സോഫ്റ്റ് സ്‌കിൽ ഡവലപ്പ്മെൻ്റ് പ്രോഗ്രാം നടത്തുന്നു. എങ്ങനെ സ്വയം തിരിച്ചറിയുകയും സ്നേഹിക്കുകയും ചെയ്യാം, എങ്ങനെ. സ്വന്തം കഴിവുകളെ വികസിപ്പിച്ച് ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന തലത്തിലേക്ക് ഉയരാം, പോസിറ്റീവ് മനോഭാവത്തിലൂടെ എങ്ങനെ ജീവിത വിജയം നേടാം തുടങ്ങിയ വിഷയങ്ങളിൽ ആണ് ട്രൈനിംഗ് നടത്തുന്നത്. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സ്‌കിൽ നെസ്റ്റിൻ്റെ ഡയറക്‌ടറും ഇൻ്റർനാഷണൽ ട്രൈനറും ബിസിനസ് കോച്ചുമായ മുഹമ്മദ് ഷിഹാബ്. പി എസ്സിൻ്റെ കീഴിൽ സോഫ്റ്റ് സ്കിൽ ട്രൈനേഴ്‌സ് ട്രെനിംഗും മെൻ്ററിംഗും പൂർത്തിയാക്കിയ സോഫ്റ്റ് സ്‌കിൽ ട്രൈനറായ സജ്‌ന, സോഫ്റ്റ് സ്കിൽ ട്രൈനറും എൽ.ഡി ട്രൈനറും ആയ ഹാജറ, സോഫ്റ്റ് സ്കിൽ ട്രൈനറും സൈക്കോളജിസ്റ്റും ആയ ഫാത്തിമ ഫിദ. കെ. എന്നിവരാണ് ട്രൈനിംഗ് സെഷനുകൾ എടുക്കുന്നത്.

ഓരോ മാസവും രണ്ട് ട്രൈനിംഗ് പ്രോഗ്രാമുകൾ വീതം നടത്താനാണ് സ്കിൽ നെസ്റ്റ് ട്രൈനേഴ്‌സ് ക്ലബ് ആഗ്രഹിക്കുന്നത് സോഫ്റ്റ് സ്‌കിൽ ട്രൈനിംഗ് നേടേണ്ടത് ജീവിത വിജയത്തിന് അത്യാവശ്യമാണെന്നിരിക്കെ നിലവിൽ ഇത്തരം ട്രൈനിംഗുകൾ സാധാരണക്കാരിലേക്ക് എത്തുന്നത് വളരെ കുറവാണ്. നിലവിലെ ഈ അവസ്ഥക്ക് ഒരു മാറ്റം വരുത്തി സോഫ്റ്റ് സ്‌കിൽ ട്രൈനിംഗ് എല്ലാവരിലേക്കും എത്തിക്കുകയാണ് ഈ പ്രോഗ്രാം കൊണ്ട് സ്കിൽ നെസ്റ്റ് ഉദ്ദേശിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ആയി ബന്ധപ്പെടുക 8943 239854 (ഹാജറ), 9539909440(സജ്ന), പ്രോഗ്രാം ഡയറക്ടേഴ്സ്. വാർത്താ സമ്മേളനത്തിൽ ഹാജറ, സജ്ന എന്നിവർ പങ്കെടുത്തു.
