KOYILANDY DIARY.COM

The Perfect News Portal

മകൻ്റെ ജന്മദിന സമ്മാനം റിലീഫ് കമ്മിറ്റിക്ക്

ഉള്ളിയേരി: മകൻ്റെ ജന്മദിന സമ്മാനം റിലീഫ് കമ്മിറ്റിക്ക്. ജീവകാരുണ്യ പ്രവർത്തകനും യൂത്ത് ലീഗ് വൈറ്റ്ഗാഡ് അംഗവും സാമുഹ്യ പ്രവർത്തകനുമായ ഫൈസൽ നാറാത്ത് തൻ്റെ മകൻ്റെ ജന്മദിന സമ്മാനം റിലീഫ് കമ്മിറ്റിക്ക് സംഭാവന നൽകി മാതൃകയായി. മാമ്പൊയിൽ ഒസി & ടി.എച്ച് റിലീഫ് സെല്ലിൻ്റെ പ്രവർത്തനത്തിന് സംഭാവന നൽകിയാണ് തൻ്റെ മകൻ മുഹമ്മദ് ലിയാൻ്റെ ജന്മദിനം ആഘോഷിച്ചത്.
ജന്മദിന ചെലവുകളും മറ്റ് ആഘോഷ ചെലവുകളും ഇത്തരം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകാൻ മറ്റുള്ളവർക്കും പ്രേരണയാകുന്ന ഒരു മാതൃകയാണ് ഫൈസലിൻ്റെയും സഹധർമിണി തസ്ലിമയുടെയും പ്രവർത്തനത്തിലൂടെ സാധിച്ചത്. ലൈസ ഫാത്തിമ മകളാണ്. 
Share news