KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞു വീണ് മരിച്ചു

കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞ് വീണ് മരിച്ചു. ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടറിൽ ജോലി ചെയ്യുന്ന ശ്യാം ലാൽ ടി എം ആണ് മരിച്ചത്. വടകര സ്വദേശിയാണ്. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കല്ലായിയിൽ ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ മനോഹർ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലും എത്തിച്ചു ചികിത്സിച്ചെങ്കിലും ഒൻപതരയോടെ മരണപ്പടുകയായിരുന്നു. 

ഒഞ്ചിയം വള്ളിക്കാട് സ്വദേശിയാണ് ശ്യാംലാൽ. ഇന്ന് രാവിലെ ഗോവ ഗവർണറുടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുവാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകവേ ആണ് സംഭവം ഉണ്ടായത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

Share news