KOYILANDY DIARY.COM

The Perfect News Portal

സൗഹൃദം എടക്കുളം കൂട്ടായ്മ, അബേറ്റ് ഐ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

ചെങ്ങോട്ടുകാവ്: സൗഹൃദം എടക്കുളം കൂട്ടായ്മയും, അബേറ്റ് ഐ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ്‌ 26 ഞായറാഴ്ച രാവിലെ 10 മണി മുതൽ കുന്നുമ്മൽ കാളിദാസ സ്കൂളിൽ* വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
സൗജന്യ നേത്ര പരിശോധനയിൽ പങ്കെടുക്കാനും, പരിശോധനകൾക്ക് ശേഷം പുതിയ കണ്ണട ആവശ്യമുള്ളവർക്കും, നിലവിലുള്ളത് മാറ്റാനും മിതമായ നിരക്കിൽ കണ്ണടകൾ സ്വന്തമാക്കാൻ അവസരമുണ്ടായിരിക്കുമെന്ന് സൗഹൃദം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446094449 / 8086273395
Share news