KOYILANDY DIARY.COM

The Perfect News Portal

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; ഒരാള്‍ അറസ്റ്റില്‍

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ചുവരെഴുതിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. യു പി ബറേലി സ്വദേശിയായ അങ്കിത് ഗോയലാണ് അറസ്റ്റിലായത്. പട്ടോല്‍ നഗര്‍, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനുകളിലാണ് കെജ്‌രിവാളിന് എതിരെ ഭീഷണി സന്ദേശമെഴുതിയത്. മെട്രോ അധികൃതരും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

 

അറസ്റ്റിലായ ആളുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് വ്യക്തതയില്ല. കെജ്‌രിവാളിനെ വധിക്കാന്‍ ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫീസും ഗൂഢാലോചന നടത്തുന്നതെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്ത് വന്നിരുന്നു.

Share news