കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

അത്തോളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഗോപാലൻ കൊല്ലോത്ത് അധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡണ്ട് അബ്ദുൽ ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി രാജൻ കാന്തപുരം, യൂണിറ്റ് യൂത്ത് വിംങ് പ്രസിഡണ്ട് വി. എം ഷിജു, വനിത വിംഗ് പ്രസിഡണ്ട് പ്രമീള പ്രേമൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി. വി മുഹമ്മദ് അബ്ദുൽ ഷുക്കൂർ പൂനൂർ തിരഞ്ഞെടുപ്പു നിയന്ത്രിച്ചു. ഭാരവാഹികൾ: ഗോപാലൻ കൊല്ലോത്ത് (പ്രസിഡണ്ട്), അബ്ദുൽ അസീസ് കരിമ്പയിൽ (ജനറൽ സെക്രട്ടറി), ലിനീഷ് അന്നശ്ശേരി (ട്രഷറർ). ജലീൽ സ്വാഗതവും ട്രഷറർ ലിനീഷ് അന്നശ്ശേരി നന്ദിയും പറഞ്ഞു.
