പ്രതികൂല കാലാവസ്ഥ; കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മലപ്പുറം: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിലേക്കാണ് വഴി തിരിച്ചുവിട്ടത്. കരിപ്പൂരിൽനിന്നുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങളും ഇതുവരെ പുറപ്പെട്ടിട്ടില്ല. കനത്ത മഴയും മൂടൽമഞ്ഞും കാരണമാണ് വിമാനഗതാഗതം തടസപ്പെടുന്നത്.
