സിപിഐ നാഗപട്ടണം സിറ്റിംഗ് എംപി എം സെൽവരാജ് അന്തരിച്ചു

സിപിഐ നാഗപട്ടണം സിറ്റിംഗ് എംപി എം സെൽവരാജ് (67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല് തവണ ലോക്സഭാ അംഗമായിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 10 മണിക്ക് നടക്കും.

1989, 1996, 1998, 2019 എന്നീ വർഷങ്ങളിലാണ് ലോക്സഭയിലെത്തിയത്. രോഗങ്ങൾ കാരണം ഇത്തവണ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് തിരുവാരൂരിൽ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവർ മരണത്തിൽ അനുശോചിച്ചു.

