മൂടാടി ഗ്രാമപഞ്ചായത്തിൽ എസ്.എസ്. എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ളാസ് സംഘടിപ്പിച്ചു

മൂടാടി ഗ്രാമപഞ്ചായത്തിൽ എസ്.എസ്. എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യതകളെ സംബന്ധിച്ച് കരിയർ ഗൈഡൻസ് ക്ളാസ് നടന്നു. പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയും കുടുബശ്രീ സ്നേഹിത ഹെൽപ് ഡസ്ക്കും സംയുക്തമായാണ് ക്ളാസ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ക്ലാസ് ഉത്ഘാടനം ചെയ്തു.

എം പളോയ്മെൻ്റ് ഓഫീസറായ രാജീവൻ വി, ഡോ. സിജു കെ. ഡി എന്നിവർ ക്ളാസെടുത്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഖില എം.പി. സംസാരിച്ചു. വൈസ് പ്രസിഡൻറ് ഷീജ പട്ടേരി സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി ടി. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

