ഇരട്ട വിജയത്തിൻ്റെ നിറവിലാണ് ഊരള്ളൂർ മാടമുള്ളതിൽ വീട്

കൊയിലാണ്ടി: ഇരട്ട വിജയത്തിൻ്റെ നിറവിലാണ് ഊരള്ളൂർ മാടമുള്ളതിൽ വീട്. SSLC, +2 പരീക്ഷയിൽ സഹോദരങ്ങളായ ദാനിയ ബഷീറും, ദാനിഷ് ബഷീറും നേടിയ വിജയമാണ് നാടിന് അഭിമാനമായത്. പയ്യോളി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ ബഷീറിൻ്റെയും റസിയയുടെയും മക്കളാണ് ഇരുവരും.

അരിക്കുളം കെ.പി മായിൻ സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറിയിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയിൽ ദാനിയ ബഷീറിന് ഫുൾ എ പ്ലസും, നടുവണ്ണൂർ ഗവ: ഹയർ സെക്കൻഡറിയിൽ നിന്ന് പ്ലസ്ടു സയൻസിൽ സഹോദരൻ ദാനിഷ് ബഷീർ ഫുൾ എ പ്ലസ്സും നേടിയാണ് വിജയികളായത്.

