KOYILANDY DIARY.COM

The Perfect News Portal

പീച്ചിഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മഹാരാജാസ് കോളേജ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി യഹിയ (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കൂട്ടുകാർക്കൊപ്പം പീച്ചിഡാം റിസർവോയറിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മഹാരാജാസ് കോളേജ് വിദ്യാർത്ഥികളായ ഇവർ പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺ ഷിപ്പിനായി വന്നതായിരുന്നു.മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Share news