KOYILANDY DIARY.COM

The Perfect News Portal

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ ആരോപണവുമായി സിനിമാ താരം റോഷ്‌ന അന്ന റോയ്

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ ആരോപണവുമായി സിനിമാ താരം റോഷ്‌ന അന്ന റോയ്. യദു തന്നോട് മോശമായി സംസാരിച്ചുവെന്നും അത് തനിക്ക് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും റോഷ്‌ന പറഞ്ഞു. മലപ്പുറത്തു നിന്നും എറണാകുളത്തേക്കുള്ള യാത്രാ മാധ്യേ കുന്നംകുളത്ത് വെച്ചുണ്ടായ ദുരനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുകയായിരുന്നു നടി റോഷ്‌ന.

കുന്നംകുളം റൂട്ടിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഒരു വണ്ടിക്ക് മാത്രമേ പോകാൻ സ്ഥലമുണ്ടായിരുന്നുള്ളുവെന്നും, സൈഡ് കൊടുക്കാൻ പോലും ഇടമില്ലാത്തിടത്ത് യദു അപകടകരമായി വണ്ടിയെടുത്തുകൊണ്ടുപോയെന്നുമാണ് റോഷ്‌ന കുറിച്ചത്. തന്റെ വാഹനത്തിന് പിന്നിൽ വന്ന് ഹോൺ മുഴക്കിയത് പോലെ താനും തിരിച്ച് ഹോൺ മുഴക്കിയപ്പോൾ ബസ് നടുറോഡിൽ നിർത്തി പുറത്തിറങ്ങി വന്ന് റോക്കി ഭായ് കളിത്തുവെന്നും, വളരെ മോശമായി സംസാരിച്ചുവെന്നുമാണ് റോഷ്‌ന വിവരിച്ചത്. വഴിയിൽ കണ്ട എംവിഡിയോട് ഇക്കാര്യം പരാതിപ്പെട്ടുവെന്നും വിഷയം പൊലീസുകാർ സംസാരിച്ച് പരിഹരിച്ച് വിട്ടെന്നും റോഷ്‌ന വ്യക്തമാക്കി.

 

കുറച്ച് നാളുകൾക്ക് മുൻപ് നടന്ന സംഭവമാണെന്നും ഒന്നുകൂടി ഓർമിപ്പിക്കാനാണ് നിലവിൽ പോസ്റ്റിടുന്നതെന്നും പറഞ്ഞുകൊണ്ടാണ് റോഷ്‌ന പോസ്റ്റ് അവസാനിപ്പിക്കുന്നത്. വർണ്യത്തിൽ ആശങ്ക, ഒരു അഡാർ ലൗ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ഇങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരമാണ് റോഷ്‌ന ആൻ റോയ്.

Advertisements

 

Share news