KOYILANDY DIARY.COM

The Perfect News Portal

ദില്ലി വനിത കമ്മിഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ദില്ലി വനിത കമ്മിഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന. ലഫ്റ്റനന്റ് ഗവര്‍ണറിന്റെ നിര്‍ദേശ പ്രകാരം വനിത ശിശുക്ഷേമ മന്ത്രാലയമാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. 2017ല്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നടപടിക്ക് അംഗീകാരം നല്‍കുകയായിരുന്നു.

 

നടപടിക്രമങ്ങള്‍ക്ക് അനുസൃതമല്ല നിയമനമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ വ്യക്തമാക്കി. പിരിച്ചു വിട്ട എല്ലാവരും കരാര്‍ ജീവനക്കാരാണ്. ധനവകുപ്പിന്റെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും അനുമതിയില്ലാതെയാണ് മുന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ജീവനക്കാരെ നിയമിച്ചത് എന്ന് ചൂണ്ടികാട്ടിയാണ് നടപടി. നിലവില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ എംപിയാണ് സ്വാതി മലിവാള്‍.

Share news