KOYILANDY DIARY.COM

The Perfect News Portal

വിമാനത്തിൽ കുട്ടികൾക്ക് രക്ഷിതാക്കൾക്കൊപ്പം സീറ്റ് അനുവദിക്കണമെന്ന്  നിർദേശിച്ച് ഡിജിസിഎ

ന്യൂഡൽഹി: വിമാനത്തിൽ കുട്ടികൾക്ക് രക്ഷിതാക്കൾക്കൊപ്പം സീറ്റ് അനുവദിക്കണമെന്ന് നിർദേശിച്ച് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). 12 വയസ്സുവരെയുള്ള കുട്ടികൾക്ക് അതേ വിമാനത്തിൽ യാത്ര ചെയ്യുന്ന രക്ഷിതാക്കളിൽ ഒരാൾക്കൊപ്പമെങ്കിലും സീറ്റ് ലഭ്യമാക്കിയിട്ടുണ്ടെന്ന് എയർലൈനുകൾ ഉറപ്പാക്കണമെന്നും ഇതിന്റെ റെക്കോഡ് സൂക്ഷിക്കണമെന്നും ഡിജിസിഎ പ്രസ്താവനയിൽ അറിയിച്ചു. കുട്ടികൾക്ക് രക്ഷിതാക്കൾക്കൊപ്പം വിമാനത്തിൽ സീറ്റ് അനുവദിക്കുന്നില്ലെന്ന പരാതികളെത്തുടർന്നാണ് തീരുമാനം.

Share news