KOYILANDY DIARY.COM

The Perfect News Portal

ഒഎൻവി സാഹിത്യ പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു

ഒഎൻവി കൾച്ചറൽ അക്കാദമി സംഘടിപ്പിക്കുന്ന ഒഎൻവി സാഹിത്യ പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. എല്ലാ വർഷവും കവിയുടെ ജന്മവാർഷികമായ മെയ് 27 നാണ് പുരസ്‌കാരം നൽകുക. പുരസ്കാരത്തിനുള്ള അപേക്ഷകൾ ഏപ്രിൽ 30 വരെ സ്വീകരിക്കുന്നതാണ്. അൻപതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണീ പുരസ്കാരം.

മുപ്പത്തിയഞ്ചോ അതിൽ താഴെയോ പ്രായമുള്ളവരുടെ കവിതാ സമാഹാരമോ, പുസ്തകമായി പ്രസിദ്ധീകരിക്കാവുന്ന വിധത്തിലുള്ള പതിനഞ്ചു കവിതകളോ ആയിരിക്കണം പരിഗണനക്കായി അയക്കേണ്ടത്. ഇതോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖയും ഒഎൻവി കൾച്ചറൽ അക്കാദമി, ‘ഉജ്ജയിനി’, ഭഗവതി ലെയ്ൻ, പൈപ്പിൻമൂട്, ശാസ്തമംഗലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ ഏപ്രിൽ 30 നുള്ളിൽ അയക്കേണ്ടതാണ്.

Share news