KOYILANDY DIARY.COM

The Perfect News Portal

ഷറാഫത്തിനൊപ്പം പന്തലായനി ബി ആർ സി യുടെ നോമ്പുതുറ

ഷറാഫത്തിനൊപ്പം പന്തലായനി ബി ആർ സി യുടെ നോമ്പുതുറ.. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനം നേടിയ ഷറാഫത്ത് സമഗ്ര ശിക്ഷ കേരള നടപ്പിലാകുന്ന ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെയും പഠനത്തിന്റെ മധുരം അറിയുന്നു. നോമ്പുതുറക്കാൻ തന്റെ ചങ്ങാതിമാർ ഒപ്പം വേണമെന്ന ഷറാഫത്തിന്റെ ആഗ്രഹത്തിനൊപ്പം ചേരുകയായിരുന്നു ബി ആർ സി അംഗങ്ങൾ.
ഷറാഫത്തിൻ്റെ ആഗ്രഹവും ഒപ്പം കുടുംബത്തിൻ്റെ സ്നേഹവും കരുതലുംകൊണ്ട് നോമ്പ് തുറ വളരെ ലളിതവും ഗംഭീരവുമായ ഒരു ചടങ്ങായി മാറി. ഇത്തരം കൂടി ചേരലുകൾ കുട്ടികളുടെ മനസിൽ അതിർ വരമ്പുകളില്ലാത്ത സ്നേഹം പരസ്പര വിശ്വാസവും ഉറപ്പിക്കുന്നു.
 ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ചടങ്ങ്  ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രയിനർ കെ. ഷിജു അധ്യക്ഷത വഹിക്കുകയും ശ്രീ അബ്ദുൾ ഹാരിസ് നോമ്പു ദിനത്തിന്റെ സന്ദേശം അവതരിപ്പിക്കുകയും ചെയ്തു. സ്പെഷ്യൽ എഡ്യുകേറ്റർ പ്രശോഭ് എംകെ സ്വാഗതവും സ്പെഷ്യലിസ്റ്റ് അധ്യാപിക സുലൈഖ നന്ദിയും പറഞ്ഞു.
Share news