KOYILANDY DIARY.COM

The Perfect News Portal

ലഹരി മാഫിയകൾക്കെതിരെ യുവമോർച്ച യുവജന കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ലഹരി മാഫിയകൾക്കെതിരെ യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജന കൂട്ടായ്മ സംഘടിപ്പിച്ചു. സ്റ്റേഡിയം ഗാന്ധി പ്രതിമക്കു സമീപം സംഘടിപ്പിച്ച പരിപാടി. ബി.ജെ.പി നഗരസഭാ കൗൺസിൽ പാർട്ടി ലീഡർ കെ. കെ. വൈശാഖ് ഉൽഘാടനം ചെയ്തു.

കൊയിലാണ്ടിയിലെ ലഹരി മാഫിയയുടെ ഇരയാണ് അമൽ സൂര്യയെന്നും ലഹരി മാഫിയകളെ അടിച്ചമർത്താൻ ശക്തമായ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജിതേഷ് കാപ്പാട് അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ. ജയ്കി ഷ്, റജിലേഷ്, സി. എം. ലിജേഷ്, വിമിത്ത്, എ.വി. നിധിൻ, രവി വല്ലത്ത്, കെ. സുമേഷ്, ടി.പി. പ്രീ ജിത്ത്, സി. എം.അനൂപ് സംസാരിച്ചു.

Share news