KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ അറിയിപ്പ്: മാര്‍ച്ച് 31ന് മുമ്പ് പിഴ കൂടാതെ നികുതി അടക്കാം

കൊയിലാണ്ടി നഗരസഭയില്‍ ഒടുക്കേണ്ടതായ വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീ എന്നിവ മാര്‍ച്ച് 31 ന് മുമ്പ് അടച്ചു തീര്‍ക്കേണ്ടതാണെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു. മാര്‍ച്ച് 31നകം വസ്തു നികുതി ഒറ്റതവണയായി അടക്കുന്നവര്‍ക്ക് പിഴ പലിശ ഒഴിവാക്കുന്നതാണ്.
സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൻ്റെ ഭാഗമായാണ് മാർച്ച് 31വരെ സമയം ദീർഘിപ്പിച്ച് നൽകിയത്.  നികുതിദായകരുടെ സൗകര്യാര്‍ത്ഥം അവധി ദിവസങ്ങളിലും ഓഫീസ് പ്രവര്‍ത്തിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.
Share news