KOYILANDY DIARY.COM

The Perfect News Portal

എ.കെ.ടി.എ മുൻ നേതാവ് മൂരാട് ദാമോദരനെ അനുസ്മിച്ചു

വടകര: എ.കെ.ടി.എ മുൻ നേതാവ് മൂരാട് ദാമോദരനെ അനുസ്മിച്ചു. ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ്റെ ആദ്യകാല പ്രവർത്തകനും മുൻ സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന മുരാട് ദാമോദരൻ്റെ അനുസ്മരണ സമ്മേളനം AKTA സംസ്ഥാന ജനറൽ സിക്രട്ടറി എൻ. സി ബാബു ഉൽഘാടനം ചെയ്തു. ഇരിങ്ങൽ സർഗാസലയിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡൻ്റ് കെ. എസ്. സോമൻ അദ്ധ്യക്ഷതവഹിച്ചു,
മുൻകാല നേതാക്കൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലാളികൾ അനുഭവിക്കുന്ന കഷ്ടതകൾ കണക്കിലെടുത്ത് കഴിഞ്ഞ സർക്കാർ 1,50,000 രൂപ റിട്ടയർമെൻ്റ് ആനുകുല്ല്യം പ്രഖ്യാപിച്ചെങ്കിലും തുടർഭരണം ലഭിച്ചപ്പോൾ കാലങ്ങളായി പണമടച്ച തൊഴിലാളിക്ക് റിട്ടയർമെൻ്റ് ആനുകാല്യം മുൻപ് നൽകിയത് പോലെ നൽകാതിരിക്കുകയും വെട്ടിക്കുറക്കുകയും ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് എൻ.സി. സാബു പറഞ്ഞു.
നവകേരള സദസിൽ സംഘടന നൽകിയ പരാതിക്ക് ഉടൻ പരിഹാരം കാണമെന്ന് നേതാക്കൾ പറഞ്ഞു. സിക്രട്ടറിമാരായ എൻ.കെ. പ്രകാശൻ, ജി സജീവൻ, വൈസ് പ്രസിഡൻ്റ്മാരയ എ.എസ് കുട്ടപ്പൻ, എസ് സതികുമാർ,
ട്രഷറർ ജി കാർത്തികേയൻ, ഖദിജ ഹംസ, ജനാർദൻ ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ജില്ലാ സിക്രട്ടറി എം. രാമകൃഷ്ണൻ സ്വാഗതവും പ്രസിഡൻ്റ് ടി.പി നസീബ റായ് നന്ദിയും പറഞ്ഞു.
Share news