വയനാട്ടിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

മാനന്തവാടി: വയനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. തിരുനെല്ലി പനവല്ലി കാൽവരി എസ്റ്റേറ്റിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കൂളിവയൽ സ്വദേശി ബീരാനാ (72) ണ് പരിക്കേറ്റത്. മരക്കച്ചവടവുമായി ബന്ധപ്പെട്ട് കാൽവരി എസ്റ്റേറ്റിൽ എത്തിയപ്പോഴാണ് സംഭവം. എസ്റ്റേറ്റിലെ തടിയുടെ കണക്ക് എടുക്കുന്നതിനിടെ ഓടിവന്ന കാട്ടുപോത്ത് തട്ടുകയായിരുന്നു. മുഖത്ത് പരിക്കേറ്റ ബീരാനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
